Showing posts with label Kavitha. Show all posts
Showing posts with label Kavitha. Show all posts

Friday, 3 July 2020

കവിത - നിലാവ്


2019 ലെ പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കവിത


 നിലാവ്

ഇരുളിൻ കയങ്ങളിൽ
ഇടറും മൊഴികളിൽ.
പ്രളയം പെയ്തൊരാ
വേദനകളിലൊക്കെയും.
നിശീഥിനിയിലണയും
നിലാതോണിയേറവേ.
നിശബ്ദസംഗിതമായ്
നിറയുന്നൊരോർമ്മകൾ.
നിലാവിൽ നിറയുന്ന
പ്രണയമേ, നിന്നിലെ
നിറമാർന്ന സ്വപ്നങ്ങൾ.
വിടരും പ്രതീക്ഷകൾ.
നിലാക്കുളിർ ചില്ലയിൽ
പൂക്കും വസന്തങ്ങൾ.
മോഹക്കുരുന്നുകൾ
തേടുന്ന നാളെകൾ.
വേർപാടുനീറ്റും മനവുമായ്
കേണിടാനാളല്ല നമ്മളെ-
ന്നോതും രജനികൾ.
നിലാവൊളിച്ചിന്തുകൾ...
പാരിൻമടിത്തട്ടിൽ
നിറമാർന്ന സന്ധ്യയിൽ
ധന്യസ്മരണതൻ സ്നേഹ-
നിലാവിലലിയട്ടെ നാം.

**************************

ലേഖാ ബാലകൃഷ്ണൻ
സീനിയർ ക്ലർക്ക്
വെട്ടിക്കവല ഗ്രാമപഞ്ചായത്ത്

#KAVITHA #LEKHA BALAKRISHNAN #NILAVU